-3.6 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

ഇത്തവണ ചെല്ലാനത്ത് കളം വിടുമോ ട്വന്റി-20?

ചെല്ലാനം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെല്ലാനം പഞ്ചായത്തിലെ എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് തലവേദന സൃഷ്ടിച്ചത് ട്വന്റി-20 എന്ന പേരിൽ പഞ്ചായത്തിൽ രൂപപ്പെട്ട കൂട്ടായ്മയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 21 സീറ്റുകളിൽ എട്ടും നേടിയ ട്വന്റി-20 രണ്ട് മുന്നണികളെയും ഞെട്ടിച്ചുകളഞ്ഞു. എന്നാൽ, അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും, അന്ന് രാഷ്ട്രീയ കക്ഷികളെയെല്ലാം വിറപ്പിച്ച ആ സംഘടന ഏതാണ്ട് ഇല്ലാതായ മട്ടാണ്.

ഇക്കുറി ചെല്ലാനം പഞ്ചായത്തിലെ ട്വന്റി-20 കൂട്ടായ്മ മത്സര രംഗത്തുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ, രണ്ട് മുന്നണികൾക്കും എതിരായ കൂട്ടായ്മയായി നിലകൊണ്ട ആ പ്രസ്ഥാനത്തിൽ അവശേഷിക്കുന്നവർ മറ്റ് പേരുകളിൽ മത്സരരംഗത്ത് എത്തിയേക്കാനുമിടയുണ്ട്. ഏതായാലും മുന്നണികളുടെ ഉറക്കം കെടുത്തിയ ട്വന്റി-20 രംഗത്തുണ്ടാവില്ലെന്ന കാര്യം അവർക്ക് ആശ്വാസമാകുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles