1.9 C
New York
Saturday, February 21, 2026

Buy now

spot_imgspot_imgspot_img

പലസ്തീൻ ജനതയ്ക്കും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയ്ക്കും ഐക്യദാർഢ്യം

മനുഷ്യ മനസാക്ഷിയെ ഉപരോധങ്ങൾ കൊണ്ട് കീഴടക്കാൻ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ കടലുകൾ താണ്ടി ഗസ്സയിലേക്ക് മനുഷ്യാവകാശ, മാനവീയ സഹായം ലക്ഷ്യം വച്ച് നീങ്ങുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (Global Sumud Flotilla) യ്ക്കും ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 04/10/2025 ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ ബോട്ടുകളിൽ കേരള മഹല്ല് കോൺഫെഡറേഷൻ പ്രതീകാത്മക ഐക്യദാർഢ്യ യാത്ര നടത്തി. ബോട്ട് റാലിയോടനുബന്ധിച്ചു നടന്ന േയാഗത്തിൽ ചെയർമാൻ മുഹമ്മദ് വെട്ടത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടി CK അമീർ സ്വാഗതം പറഞ്ഞു. ചീഫ് കോഡിനേറ്റർ മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. ട്രമ്പിൻ്റെ പിന്തുണയോടെ നടക്കുന്ന പലസ്തീനിലെ വംശഹത്യ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന മനുഷ്യ സമൂഹത്തെ വെല്ലുവിളിക്കുന്നന്നതാണെന്ന് വർക്കിംഗ് ചെയർമാൻ ശരീഫ് ഹാജി അഭിപ്രായപ്പെട്ടു.ഫലസ്തീനികൾക്ക് സഹായവുമായി വന്ന ഫ്ലോട്ടിലകളെ തട്ടിയെടുത്ത കിരാതമായ നടപടിക്കെതിരെ മുഴുവൻ മനുഷ്യരും ഐക്യപ്പെടണമെന്ന് മഹല്ല്കൂട്ടായ്മ ആഹ്വാനം ചെയ്തു. ബോട്ട് യാത്രയെ അഭിസംബോധന ചെയ്തു കൊണ്ട് നാദിർഷ തോട്ടക്കാട്ടുകര, ജബ്ബാർ പുന്നക്കാടൻ, ഷാജഹാൻ ഹാജി , കാസിം പറവൂർ നാസർ എളമന, നിസാർ മുനമ്പം, ഫൈസൽ വാണിയക്കാട് ഷിഹാബ് ചളിക്കവട്ടം മുഹമ്മദ് പാറപ്പുറം, ഷബീർ കുറ്റിക്കാട്ടുകര, അജാസ് കാലടി, ഷരീഫ് കുറുപ്പാലി, ജമാൽ ഏലുക്കര,നൗഫൽ ചളിക്ക വട്ടം, അലിയാർ KA,ഇബ്രാഹിം മന്നം നാദിർഷ കൊടിക്കുത്തമല തുടങ്ങിയവർ സംസാരിച്ച യോഗത്തിന് ട്രഷറർ മീരാൻ കണ്ടന്തറ നന്ദി പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles