25.1 C
New York
Wednesday, April 15, 2026

Buy now

spot_imgspot_imgspot_img

മട്ടാഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവം തുടങ്ങി

മട്ടാഞ്ചേരി : മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ടിഡി ഹൈസ്‌കൂളിൽ തുടക്കമായി. കലോത്സവം ചലച്ചിത്രനടൻ മീനാരാജ് ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർ ആന്റണി കുരീത്തറ ലോഗോ വിജയിക്കുള്ള സമ്മാനദാനം നിർവഹിച്ചു. അക്ഷദ എ. കമ്മത്താണ് കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത്. അറബി കലോത്സവത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ കെ.എ. മനാഫ് നിർവഹിച്ചു. സംസ്‌കൃത കലോത്സവത്തിന്റെ ഉദ്ഘാടനം ടിഡി സ്‌കൂൾ മാനേജർ അവിനാഷ് പി. നിർവഹിച്ചു.

കൗൺസിലർ രഘുറാം ജി. പൈ, ആർ. ജയദീപ് ഷേണായി, എം.എസ്. ആന്റണി, ടി.കെ. ഷിബു, എം.എം. മൈക്കിൾ, എൽ. ശ്രീകുമാർ, സഹൽ അലി, ബിജു ഈപ്പൻ, സതീഷ് എസ്. പ്രഭു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. സുധ, എ. സുമയ്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles