മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സോണൽ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെയും നോർത്ത് മണ്ഡലം പ്രസിഡന്റ് പി.എഫ്. ജോർജിന്റെയും ഉൾപ്പെടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എഫ്. ജോർജ് അദ്ധ്യക്ഷനായി. ഡി.സി.സി അംഗം ഷൈനി മാത്യു, ബ്ലോക്ക് ഭാരവാഹികളായ പി.എച്ച്. അനീഷ്, രാജു സേവ്യർ, അബ്ദുൽ സമദ്, പി.ബി. ഷംസു, സബീന നൗഫൽ, അനിൽകുമാർ, റോസ്‌മേരി വിൽസൺ, കെ.ആർ. രജീഷ്, ഡിവിഷൻ പ്രസിഡന്റ് യു.കെ. അഷ്കർ എന്നിവർ സംസാരിച്ചു.

