-3.6 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

ക​ട​ലോ​ര റോ​ഡ് ആവശ്യവുമായി ചെല്ലാനത്ത് ജ​ന​കീ​യ സ​മ്മേ​ള​നം

ഫോ​ർ​ട്ടു​കൊ​ച്ചി: ചെ​ല്ലാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ മു​ത​ൽ പു​ത്ത​ൻ​തോ​ട് റീ​ത്താ​ല​യം വരെ ക​ട​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക​വ​ഴി സ്ഥി​ര റോ​ഡാ​ക്കി മാ​റ്റണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ട്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കാ​ർ​ഷി​ക – ടൂ​റി​സം വി​ക​സ​ന സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ വി​ക​സ​ന ച​ർ​ച്ചാ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഒ​രേ സ്വ​രം ഉ​യ​ർ​ന്ന​ത്. മ​റു​വ​ക്കാ​ട് ക​ർ​മ​ലാ​ശ്ര​മ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫാ. ​വ​ർ​ഗീ​സ് ചെ​റു​തീ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ​ക്സ്. ജൂ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് പു​ന്ന​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​

തു​ട​ർ​ന്ന് ഫാ. ​സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി​റ്റോ പോ​ൾ, ഫാ. ​ജോ​സ​ഫ് ന​ടു​വി​ല​പ​റ​മ്പി​ൽ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എം.​എ​ൻ. ര​വി​കു​മാ​ർ, വി​വി​ധ സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ്, ആ​നി ജോ​സ​ഫ്, എം.​ആ​ർ. അ​ശോ​ക​ൻ, എ. ​ആ​ർ. ആ​ന്‍റ​ണി, എ.​എ​ക്സ്. ആ​ന്‍റ​ണി, സി.​കെ. ദി​ലീ​പ് കു​മാ​ർ, ആ​ന്‍റ​ണി ഷീ​ല​ൻ, വി.​ടി. സെ​ബാ​സ്റ്റി​ൻ, ജോ​ർ​ജ് കാ​ളി​പ്പ​റ​മ്പി​ൽ, കെ.​ഡി. ജോ​ൺ​സ​ൺ, പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, കെ.​വി. ജോ​ൺ​സ​ൺ, ജോ​യി കാ​ക്ക​ത്ത​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റോ​ഡ് നി​ർ​മാ​ണം നേ​ടി​യെ​ടു​ക്കും വ​രെ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​ന് ചെ​ല്ലാ​നം ക​ട​ലോ​ര റോ​ഡ് നി​ർ​മാ​ണ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന് രൂ​പം ന​ൽ​കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles