-3.6 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

മാലിന്യമുക്ത കുമ്പളങ്ങിക്കായി ‘ആക്രി’ ആപ്പ്

കുമ്പളങ്ങി : കുമ്പളങ്ങി പഞ്ചായത്തിൽ ഡയപ്പർ മാലിന്യം സംസ്കരിക്കാൻ ഇനി ബുദ്ധിമുട്ടേണ്ട. പഞ്ചായത്തും ‘ആക്രി’ ആപ്പും മാലിന്യമുക്ത കുമ്പളങ്ങിക്കായി കൈകോർക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ സഗീർ അധ്യക്ഷത വഹിക്കും. അഡൽറ്റ് ഡയപ്പർ, കുട്ടികളുടെ ഡയപ്പർ, സാനിറ്ററി പാഡുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, പി പി കിറ്റ്, മാസ്ക്, ഗ്ലൗസ്, കോട്ടൺ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നതാണ്. ‘ആക്രി ‘ ആപ്പിൽ ബയോ മെഡിക്കൽ വിഭാഗത്തിൽ ബുക്ക് ചെയ്താൽ, ലഭിക്കുന്ന തീയതികളിൽ ബന്ധപ്പെട്ടവർ വീടുകളിൽ വന്ന് മാലിന്യം സംഭരിക്കുന്നതാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles