മട്ടാഞ്ചേരി
കെ ജെ മാക്സി എംഎൽഎയുടെ ‘എന്റെ ഭവനം എന്റെ സ്വപ്നം പദ്ധതിയുടെ ഭാഗമായി രണ്ട് വീടുകളുടെ നിർമാണം തുടങ്ങി. തുരുത്തി സ്വദേശികളായ ഷീബയ്ക്കും അർബുദം ബാധിച്ചു മരിച്ച സാറയുടെ മക്കൾക്കുമായാണ് വീടുകൾ നിർമിക്കുന്നത്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം കെ എം റിയാദ്, ഏരിയ സെക്രട്ടറി പി എസ് രാജം എന്നിവർ കല്ലിട്ടു. ലോക്കൽ സെക്രട്ടറി കെ സ്റ്റീഫൻ അധ്യക്ഷനായി. കെ ജെ മാക്സി എംഎൽഎ, പി എ ഷമീർ, ഇ എ സുബൈർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായിട്ടുള്ള രണ്ടാമത്തെയും മൂന്നാമത്തെയും വീടുകൾക്കാണ് കല്ലിട്ടത്.

