മട്ടാഞ്ചേരി
സ്വന്തം ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് 30,000 രൂപയുടെ ബാലൻസ് കണ്ട് ഓട്ടോ ഡ്രൈവര്‍ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സോണി ആന്റണി ഞെട്ടി. ഗൂഗില്‍ പേ വഴി നമ്പര്‍ തെറ്റിയാണ് അക്കൗണ്ടില്‍ പണമെത്തിയതെന്ന് സോണിക്ക് മനസ്സിലായി. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പണം ഉടമയ്‌ക്ക് തിരികെ നല്‍കാന്‍ സോണി തീരുമാനിച്ചു. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ പൊലീസ് വഴി കൈമാറിയാല്‍ മതിയെന്ന നിര്‍ദേശംവച്ചു. ബാല്യകാലസുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ പി എസ് അസ്ലം വഴി പണത്തിന്റെ ഉടമ ജിഷ്ണുവിനെ വിളിച്ച് തോപ്പുംപടി പൊലീസിന് മുന്നിൽവച്ച് പണം തിരികെ നൽകി.

