3.9 C
New York
Thursday, February 19, 2026

Buy now

spot_imgspot_imgspot_img

വികസനം യാഥാർഥ്യമാക്കിയ കുമ്പളങ്ങി ഡേയ്സ്

കുമ്പളങ്ങി: ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കി കുമ്പളങ്ങി പഞ്ചായത്ത്. കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത് കോവിഡ് രോഗികൾക്ക് നിരന്തരം ഭക്ഷണം എത്തിച്ചു നൽകിയും വിവിധ വാർഡുകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തും ആരംഭിച്ച പ്രവർത്തനം ഇന്നും തുടരുന്നു.

തുമ്പൂർമുഴി പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്താണ് കുമ്പളങ്ങി. വിവിധ പ്രദേശങ്ങളിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നീ ഫണ്ടുകൾ ഉപയോഗിച്ച് കോടികളുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ സാഗി പദ്ധതി നല്ല രീതിയിൽ നടപ്പിലാക്കി. പഞ്ചായത്തിലുള്ളവർക്ക് വളരെ ചെറിയ നിരക്കിൽ ആംബുലൻസ് സേവനം ലഭ്യമാക്കി. കടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിച്ചു നൽകി. കിടപ്പുരോഗികൾക്ക് വേണ്ടി നിരവധി പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തി. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേനക്ക് എല്ലാ വാർഡുകളിലും ഡ്രൈ സൈക്കിൾ വിതരണം ചെയ്തു. എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിച്ചു.

ലഹരിക്കെതിരെ എക്സൈസുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് എല്ലാ വർഷവും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. യാഥാർഥ്യമാക്കിയ വികസന പ്രവർത്തനങ്ങളിൽ വിശ്വാസമുള്ളതു കൊണ്ട് തന്നെ അധികാരത്തിൽ വീണ്ടും തിരിച്ചു വരും എന്ന പ്രത്യാശയിലാണ് ഭരണസമിതി അംഗങ്ങൾ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles