ചെല്ലാനം: വികസനത്തെക്കാൾ ഉപരി ഒരു അതിജീവന പോരാട്ടമായിരുന്നു കഴിഞ്ഞ 5 വർഷമായി ചെല്ലാനം ഗ്രാമപഞ്ചായത്തിൽ. കോവിഡും കടലുകയറ്റവും എല്ലാം നല്ല രീതിയിൽ പ്രതിരോധിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ തികച്ചും മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടത്തിയത്. സി ഐ ഐ ഫൗണ്ടേഷൻ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി റീ) യുമായി സഹകരിച്ച് മാലിന്യ സംസ്കരണ സംരംഭത്തിന്റെ ഭാഗമായി, സുസ്ഥിര മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗ്രീൻ റൺ സംഘടിപ്പിച്ചു. വീടുകളിൽ നിന്നും മാർക്കറ്റ് ഏരിയകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംയോജിപ്പിച്ച്, തരംതിരിച്ച് ഗ്രേഡ് ചെയ്ത് സംസ്കരിച്ച പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നവർക്ക് വിൽക്കുന്ന ഒരു പുതിയ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്) ആരംഭിച്ചു. വനിതാ സ്വയം സഹായ സംഘങ്ങളാണ് (ഹരിത കർമ്മ സേന) എംആർഎഫ് പ്രവർത്തിപ്പിക്കുന്നത്.
ചെല്ലാനത്തിന്റെ ഓരോ തെരുവീഥികളും വൃത്തിയായി സൂക്ഷിക്കുന്നതിൽ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും ഓരോ മേഖലകളും കൃത്യമായി അവലോകനം ചെയ്ത് വികസനം കൊണ്ടുവരുന്നതിനും പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.



