-0.1 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

ഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയ്ക്ക് നഷ്ടമായത് 5.70 ലക്ഷം രൂപ

ഫോർട്ട്കൊച്ചി : ഓൺലൈൻ തട്ടിപ്പ് വഴി വീട്ടമ്മയ്ക്ക് നഷ്ടമായത് 5.70 ലക്ഷം രൂപ. വർക്ക് ഫ്രം ഹോം വഴി വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് പണം തട്ടിയെടുത്തതായിട്ടാണ് പരാതി. ഫോർട്ട്‌കൊച്ചി സ്വദേശിനിയായ 36 കാരിക്ക് 5.70 ലക്ഷം രൂപയാണ് നഷ്ടമായത്. ഇൻസ്റ്റഗ്രാമിൽ കണ്ട ‘വർക്ക് ഫ്രം ഹോമിലൂടെ വരുമാനം നേടാം’ എന്ന പേരിലുളള ലിങ്കിൽ വീട്ടമ്മ ക്ലിക്ക് ചെയ്തപ്പോൾ ഇവരുടെ വാട്സാപ്പ് നമ്പറിൽ തട്ടിപ്പുകാർ ബന്ധപ്പെടുകയായിരുന്നു. ദിവസവും 5000 രൂപ വരുമാനമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് ഹോട്ടലുകളുടെ റിവ്യൂ നൽകാനുള്ള ടാസ്കിന്റെ ലിങ്ക് നൽകി വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഫോർട്ട്‌കൊച്ചി പോലീസ് അന്വേഷണം തുടങ്ങി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles