കൊച്ചി
വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ 501–-ാം തിരുനാളിന് സമാപനം. ബുധൻ രാവിലെ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായി. ദിവ്യബലിക്ക് മുന്നോടിയായി മെത്രാപോലീത്തയ്‌ക്കും ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങൾക്കും സ്വീകരണം നൽകി. പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർ പരമ്പരാഗതമായി ചെയ്തുവരുന്ന മോരുവിതരണത്തിന്റെ ആശീർവാദം ആർച്ച് ബിഷപ് നിർവഹിച്ചു. തുടർന്ന് പാലിയത്ത് വലിയച്ചനായ രാജഗോപാലനച്ചനും പാലിയം ട്രസ്റ്റ് മാനേജർ വേണുഗോപാലനച്ചനും ചേർന്ന് അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്ന് തിരിതെളിച്ചു. തിരുനാൾ പ്രദക്ഷിണവും ഉണ്ടായി. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം.

