കൊച്ചി: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കഞ്ചാവുകേസ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ പിടികൂടി. പശ്‌ചിമബംഗാൾ ഹർഷപുർ സ്വദേശി തൻവീർ ആലത്തെയാണ് (32) നോർത്ത് പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. 2024 സെപ്‌തംബർ 19ന് 2.5 കിലോ ഗ്രാം കഞ്ചാവുമായി ഇയാളെ കലൂരിലെ ലോഡ്‌ജിൽനിന്ന് ഡാൻസാഫ് പിടികൂടിയിരുന്നു. എന്നാൽ, ഡാൻസാഫ് സംഘത്തെ ആക്രമിച്ച് ഇയാൾ രക്ഷപ്പെട്ടു. ഒരുവർഷത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പൊലീസ് സംഘം ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് അതിസാഹസികമായി പിടികൂടി യത്. എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ മേൽനോട്ടത്തിൽ നോർത്ത് എസ്ഐ ബിജു, എസ്‌സിപിഒമാരായ രാജ്മോൻ, സിപിഒമാരായ അജിലേഷ്, റിനു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

