പള്ളുരുത്തി; കുമ്പളങ്ങി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം കുമ്പളങ്ങി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിൽ കുറ്റപത്രസമർപ്പണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജയ്സൺ ടി ജോസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ, എൻ ടി സുനിൽ, എൻ എസ് സുനീഷ് , സജീവ് ആന്റണി, സാബു തോമസ്, പി ടി സുധീർ, അനില മിത്രൻ തുടങ്ങിയവർ സംസാരിച്ചു.

