കൊച്ചി: ഐഎംഎ ബ്ലഡ് ബാങ്ക് കൊച്ചിയുമായി സഹകരിച്ച് 2024–25ൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സന്നദ്ധസംഘടനകൾക്കുള്ള ഐഎംഎ അവാർഡ് ജില്ലാ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ലഭിച്ചു. കൊച്ചി ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവലിൽനിന്ന് കനിവ് ഡയറക്‌ടർമാരായ എൻ വി മഹേഷ്, ഖദീജ മൊയ്തീൻ, എൻ ടി മഹേഷ്, ഷാഹുൽ ഹമീദ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ഐഎംഎ ബ്ലഡ് ബാങ്ക് നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണ സമ്മേളനം കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്‌തു. ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. കെ നാരായണന്‍കുട്ടി അധ്യക്ഷനായി. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം ഐ ജുനൈദ് റഹ്മാന്‍, ഡോ. രമ മേനോന്‍, എം എസ് മുഹമ്മദ് ഹസ്രത്ത്, റോബര്‍ട്ട് തോട്ടുപുറം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നൂറിലധികം പുരസ്‌കാരങ്ങളും വിതരണം ചെയ്തു.


