-0.1 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക്‌ 
റോബോട്ടിക് കിറ്റുകൾ നൽകി കൈറ്റ്

കൊച്ചി

ലക്ഷദ്വീപിലെ ഒമ്പത്‌ ദ്വീപുകളിലെയും സ്കൂളുകളിലേക്ക്‌ റോബോട്ടിക്‌ കിറ്റുകൾ നൽകി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). ലക്ഷദ്വീപിൽ കേരളത്തിലെ പാഠ്യപദ്ധതി പിന്തുടരുന്ന പത്താംക്ലാസ് വിദ്യാർഥികൾക്കായാണ്‌ നൂതന പദ്ധതി നടപ്പാക്കിയത്. റോബോട്ടിക്‌ പഠനത്തിന്‌ മൂന്ന് വിദ്യാർഥികൾക്ക് ഒരു കിറ്റ് എന്ന നിലയിൽ 100 റോബോട്ടിക് കിറ്റുകളാണ് നൽകിയത്. റോബോട്ടിക്സ് പഠനം കൂടുതൽ ലളിതവും പ്രായോഗികവുമാക്കാൻ ഇത് സഹായിക്കും. ഇതിനൊപ്പം ലക്ഷദ്വീപിലെ ഹൈസ്കൂൾ തലത്തിൽ ഐസിടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കും ഡയറ്റ് ഫാക്കൽറ്റികൾക്കുമായി അഞ്ചുദിവസത്തെ പ്രത്യേക പരിശീലനവും തുടങ്ങി. കൈറ്റിന്റെ എറണാകുളത്തെ റീജണൽ റിസോഴ്സ് സെന്ററിലാണ് പരിശീലനം. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ കുട്ടികൾക്ക് മികച്ച പഠനം ഉറപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കേരള സർക്കാർ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കൈറ്റ് സിഇഒ കെ അൻവർ സാദത്ത് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അക്കാദമിക് വിദഗ്‌ധൻ കെ കെ ഷാനവാസ്, കൈറ്റ് ഫാക്കൽറ്റികളായ എ ആർ മുഹമ്മദ് അസ്‌ലം, സ്വപ്ന ജെ നായർ, എൻ പി ജയൻ, അജി ജോൺ എന്നിവർ സംസാരിച്ചു. പത്താംക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ ‘റോബോട്ടുകളുടെ ലോകം’ എന്ന അധ്യായത്തിൽ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരമുണ്ട്‌. ഇത് പഠിപ്പിക്കാനാണ് ആര്‍ഡിനോ ബ്രഡ്ബോര്‍ഡ്, ഐആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ ഉൾപ്പെടുന്ന റോബോട്ടിക് കിറ്റുകൾ നൽകുന്നത്. കേരളത്തിലെ സ്‌കൂളുകൾക്കായി 29,000 റോബോട്ടിക് കിറ്റുകൾ നൽകിയിരുന്നു. കൂടുതൽ ആവശ്യമുള്ള സ്കൂളുകള്‍ക്ക് നേരിട്ട് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. കഴിഞ്ഞമാസം ലക്ഷദ്വീപിലെ സീനിയർ സെക്കൻഡറി അധ്യാപകർക്ക്‌ കൈറ്റ്‌ നിർമിത ബുദ്ധി പരിശീലനം നൽകി. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം ഉടൻ ക്രമീകരിക്കുമെന്നും കൈറ്റ് സിഇഒ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles